ചെങ്ങുന്നൂർ: ഗാസയിൽ ആഹാരത്തിനായി കേഴുന്ന കുഞ്ഞുങ്ങളെ കണ്ട് ഭക്ഷണത്തിനായി പാത്രവും നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്കെങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്ന പ്രസ്താവനയുടെ പേരിൽ പ്രശസ്ത സാഹിത്യകാരി ലീലാവതി ടീച്ചറിനെതിരായി സംഘപരിവാർ ശക്തികൾ നടത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും സാംസ്കാരിക വിഭാഗമായ വെനീസിയത്തിൻ്റെയും ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ഗ്രാമോദ്ധാരണ വായനശാലയുടെ വാർഷികവും ഓണാഘോഷവും നടന്നു സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻ്റ് രമേശ് കുമാർ അധ്യക്ഷനായി. സാഹിത്യകാരി ജയശ്രീ പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മനോജ് കുമാർ , ജോൺസി ചെറിയാൻ, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി . ......
വെണ്മണി: വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ ഒൻട്രപ്രനർഷിപ്പ് ഡെവലപ്മെന്റ് ക്ലബ് കേരള സ്റ്റേറ്റ് കയർ ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി പണിക്കർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: കുന്നത്തുമലയിൽ നിർമാണത്തിലിരിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണ സ്ഥലത്ത് ഗ്രാനൈറ്റ് വീണ് രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശികളായ അലി ഹുസൈൻ (23), റഷീദാർ ഹുസൈൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. ......
ഡിബിഎച്ച് എസ് എസ് ,ചെറിയനാട് വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി (ഹിന്ദി) ഒരു ഒഴിവുണ്ട്.......
ചെങ്ങന്നൂർ: കല്ലിശ്ശേരി - കുത്തിയതോട് റോഡിൽ ഗതാഗതക്കുരുക്ക് പരമ്പരയാകുന്നു. കല്ലിശ്ശേരി മുതൽ
ആശുപത്രിയുടെ സമീപം പ്രയാർ മേടപ്പടി റോഡിലും ,അമ്പീ രേത്ത് മുക്ക് , തിക്കേക്കാട് ഭാഗത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
-റോഡിൻ്റെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. ......
ചെങ്ങന്നൂര്‍ : സംസ്ഥാന പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ചെങ്ങന്നൂര്‍ ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് സ്വര്‍ണ്ണവും 5 വെള്ളിയും 8 വെങ്കല മെഡലുകളും ലഭിച്ചിരുന്നു. ......
ചെങ്ങന്നൂർ: ജെ സി ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ നടത്തിയ ജെ സി ഐ വാരാചരണം സമാപിച്ചു. സമാപന സമ്മേളനവും ഓണം കുടുംബ സംഗമവും 'ആർപ്പോ 2025' ജെ സി ഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ബിനോയി കുര്യൻ ഉദ്ഘാടനം
ചെയ്തു. ......